ഗോവിന്ദപ്പിള്ളയ്ക്ക് ശക്തി അവാര്‍ഡ്

തിരുവനന്തപുരം| WEBDUNIA|

ഇക്കൊല്ലത്തെ അബുദാബി ശക്തി അവാര്‍ഡിന് പ്രശസ്ത സാഹിത്യകാരനും മാര്‍ക്‍സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപ്പിള്ളയെ (വിജ്ഞാനസാഹിത്യം) തെരഞ്ഞെടുത്തു.

അതേ സമയം തായാട്ട് സ്മാരക അവാര്‍ഡിന് ഡോ. സി.ആര്‍. പ്രസാദിന്‍റെ മലയാള കവിത ആധുനികാനന്തരം എന്ന സാഹിത്യ നിരൂപണ കൃതി തിരഞ്ഞെടുക്കപ്പെട്ടു. ജൂലായ് 14-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമര്‍പ്പിക്കും.

സാഹിത്യവിമര്‍ശകനും ചിന്തകനും ദേശാഭിമാനി വാരികയുടെ പത്രാധിപരുമായിരുന്ന തായാട്ട് ശങ്കരന്‍റെ സ്മരണയ്ക്കായി ഭാര്യ പ്രൊഫ. ഹൈമവതി തായാട്ടും അബുദാബി ശക്തി തിയേറ്റേഴ്സും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

ശക്തി അവാര്‍ഡിന്‍ അര്‍ഹരായ മറ്റ് വിഭാഗങ്ങളിലുള്ളവര്‍ ഇവരാണ്

എസ്.ആര്‍. ലാല്‍ (നോവല്‍),
ഗിരീഷ് ഗ്രാമിക (നാടകം),
എന്‍. രാജന്‍ (ചെറുകഥ),
അമൃത, ദിവാകരന്‍ വിഷ്ണുമംഗലം (കവിത),
കാര്‍ത്ത്യായനിക്കുട്ടിഅമ്മ (ഇതര സാഹിത്യകൃതികള്‍),
മുഹമ്മ രമണന്‍ (ബാലസാഹിത്യം)

ബാലസാഹിത്യത്തിന് 5000 രൂപയും മറ്റുള്ളവയ്ക്ക് 7500 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ് എന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അംഗങ്ങളായ പി. കത്ധണാകരന്‍ എം.പി, പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള, ഐ.വി. ദാസ് എന്നിവര്‍ അറിയിച്ചു.

അബുദാബി ശക്തിയുടെ ചെയര്‍മാനായിരുന്ന മുന്‍മന്ത്രി ടി.കെ. രാമകൃഷ്ണന്‍റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരം ഡോ. പി.കെ.ആര്‍. വാര്യര്‍ക്ക് നല്‍കും. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :