തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 17 ജൂണ്‍ 2010 (09:28 IST)
PRO
തിരുവനന്തപുരത്തെ ഗോള്‍ഫ് ക്ലബ് സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. നേരത്തെ ക്ലബ് നടത്തിപ്പ് സ്പോര്‍ട്സ് കൗണ്‍സിലിനെ ഏല്‍പ്പിക്കുമെന്ന സര്‍ക്കാര്‍ നിലപാട് പ്രായോഗികമല്ലെന്ന് ക്ലബ് ഭാരവാഹികള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഗോള്‍ഫ് ക്ലബ് നടത്തിപ്പിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖയിന്മേലുള്ള മറുപടിയിലാണ് ക്ലബ് അധികൃതര്‍ ഇക്കാര്യം ബോധിപ്പിച്ചിരുന്നത്. ക്ലബ് ഏറ്റെടുത്താല്‍ എങ്ങനെ നടത്തുമെന്ന് വിശദീകരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച രൂപരേഖയ്ക്ക് ക്ലബ് അധികൃതര്‍ മറുപടി നല്കാന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഗോള്‍ഫ് ക്ലബ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ സ്പോര്‍ട്സ് കൗണ്‍സിനെ ഏല്‍പ്പിക്കുമെന്നും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗോള്‍ഫ് കളിക്കാന്‍ അവസരം നല്‍കുമെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിക്കവേ ക്ലബ്ബ് ഏറ്റെടുത്താല്‍ സര്‍ക്കാര്‍ എങ്ങനെ നടത്തുമെന്ന് തിങ്കളാഴ്ചയ്ക്കകം അറിയിക്കാന്‍ സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ക്ലബ് നടത്തിപ്പിനുള്ള രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ക്ലബ്ബ് ഏറ്റെടുക്കുമ്പോള്‍ അംഗങ്ങളായ അറുന്നൂറോളം അംഗങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി നിലവിലുള്ള അംഗങ്ങളെ തുടര്‍ന്നും ക്ലബില്‍ ഗോള്‍ഫ് കളിക്കാന്‍ അനുവദിക്കുമെന്നും എന്നാല്‍ ഇവരില്‍നിന്ന് ക്ലബ് ഭരണസമിതി വാങ്ങിയ അംഗത്വഫീസിന്റെ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നല്കിയ രൂപരേഖയില്‍ വ്യക്തമാക്കിയിരുന്നു.