ഗൂഢാലോചന നടത്തിയത് കാര്‍ത്തികേയന്‍

PROPRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കില്‍ അതു നടത്തിയത് മുന്‍ വൈദ്യുതമന്ത്രി ജി കാര്‍ത്തികേയനാണെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക്. പിണറായിക്കെതിരായ ആരോപണം രമേശ്‌ ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും ശ്രമഫലമായി ഉണ്ടായതാണെന്നും തോമസ്‌ ഐസക്‌ ആരോപിച്ചു.

കരാര്‍ നടപടികള്‍ ആരംഭിച്ചത് യു ഡി എഫ് സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ മുന്‍ വൈദ്യുത മന്ത്രി പിണറായി വിജയന്‍ ഗൂഢാലോചന നടത്തിയെന്ന നിഗമനം രാഷ്ട്രീയപ്രേരിതമാണ്. ഈ വിഷയത്തില്‍ സി പി എമ്മിന്‍റെ നിലപാട് തന്നെയാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെന്നും തോമസ് ഐസക് പറഞ്ഞു.

തിരുവനന്തപുരം| WEBDUNIA|
ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂ‍പയുടെ നഷ്‌ടം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച് സി ബി ഐ കണ്ടെത്തിയിരിക്കുന്ന കണക്കുകള്‍ തെറ്റാണ്. പണം ഉപയോഗിച്ച്‌ നവീകരിച്ച പദ്ധതികളില്‍ ഉത്‌പാദനം വര്‍ധിക്കാത്തതിന്‍റെ അടിസ്‌ഥാനത്തിലാണ്‌ നഷ്‌ടം കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :