ചണ്ഡീഗഡ്|
AISWARYA|
Last Updated:
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (12:47 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹിം സിംഗിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ആഗസ്റ്റ് 25ന് പഞ്ച്കുളയിലെ കോടതിയില്‍ നിന്ന് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിപി അറോറയാണ് അറസ്റ്റിലായിട്ടുള്ളത്.
അതേസമയം ഒക്ടോബര്‍ 13ന്
പഞ്ച്കുള കോടതി ദേരാ സച്ചാ തലവന്‍ റാം റഹീം സംഗിന്‍റെ ദത്തുപുത്രിയായ ഹണിപ്രീതിനെയും സുദീപ് കൗറിനേയും അറസ്റ്റ് ചെയ്ത് ജയിലലടച്ചിരുന്നു. ഇരുവരും ഒക്ടോബര്‍ 23 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരിക്കും. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഹണിപ്രീതിന് മേല്‍ ചുമത്തിയിട്ടുള്ളത്.