ഗുരുവായൂരിലെ സ്ഥാനാര്‍ഥിയുടെ പത്രിക സ്വീകരിച്ചു

കോഴിക്കോട്| WEBDUNIA| Last Modified ചൊവ്വ, 29 മാര്‍ച്ച് 2011 (11:40 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ വി അബ്‌ദുള്‍ ഖാദറിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചു. വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാതെ അബ്‌ദുള്‍ ഖാദര്‍ പത്രിക നല്‍കിയതായിരുന്നു ചോദ്യം ചെയ്യപ്പെട്ടത്‌. എന്നാല്‍, യു ഡി എഫിന് ഇതിനെതിരെ ആവശ്യത്തിന് തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നുകൊണ്ട് മത്സരിക്കാന്‍ കഴിയുമെന്നതിനാല്‍ പത്രിക തള്ളിയില്ല.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം, എറണാകുളം ജില്ലയിലെ കോതമംഗലം എന്നീ മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശപത്രികള്‍ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

കുന്ദമംഗലത്തെ സി പി എം സ്വതന്ത്ര സ്ഥാനാര്‍ഥി പി ടി എ റഹീം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പദവി രാജിവയ്ക്കാതെ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിനെയാണു സൂക്ഷ്മ പരിശോധനയില്‍ യു ഡി എഫ്‌ ചോദ്യം ചെയ്‌തത്‌. ഹജ്‌ കമ്മിറ്റി അധ്യക്ഷപദവി ഓഫിസ്‌ ഓ‍ഫ്‌ പ്രോഫിറ്റിന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുത് എന്നുമായിരുന്നു യു ഡി എഫിന്റെ ആവശ്യം.

കോതമംഗലത്തെ ഇടതു സ്ഥാനാര്‍ഥി സ്കറിയ തോമസിന്റെ നാമനിര്‍ദ്ദേശപത്രികയില്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി കേരള കോണ്‍ഗ്രസ്‌ എന്നു രേഖപ്പെടുത്തിയതാണു യു ഡി എഫ്‌ ചോദ്യംചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :