ഗുണ്ടകള്‍ സത്യം വിളിച്ച് പറയുമെന്ന് ഭയന്നാണ് സിപിഎം എംഎല്‍എമാര്‍ ജയിലില്‍ സന്ദര്‍ശിച്ചതെന്ന് രമ
കോഴിക്കോട്|
WEBDUNIA|
PRO
PRO
ഗുണ്ടകള്‍ സത്യം വിളിച്ച് പറയുമെന്ന് ഭയന്നാണ് സിപിഎം എംഎല്‍എമാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചതെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ. കഴിഞ്ഞ ദിവസം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലിലെത്തി എംഎല്‍എ മാരായ കെവി അബ്ദുള്‍ഖാദറും കെ രാധാകൃഷ്ണനും സന്ദര്‍ശിച്ചിരുന്നു. കൂടാതെ ടിപി കേസിലെ പ്രതികളെ ജയില്‍ മര്‍ദ്ദനത്തിന് വിധേയമാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ് ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് രമയുടെ പ്രതികരണം.
അതേസമയം ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് ടി പി വധക്കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരേ വിയ്യൂര്‍ പോലീസ് കേസെടുത്തിരുന്നു. വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ജയിലിലെ അച്ചടക്കം പാലിക്കുന്നില്ലെന്നും ജയില്‍ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.
എന്നാല്‍ തങ്ങളെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പറയുന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ജയിലിലെത്തിച്ച പ്രതികളെ ജയില്‍ വാര്‍ഡന്‍മാരുടെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് ആരോപണം. സംഭവം അറിഞ്ഞ് പ്രതികളുടെ അഭിഭാഷകര്‍ ജയിലെത്തി വിവരങ്ങള്‍ തിരക്കി. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. കേസിലെ ഒമ്പത് പ്രതികളെയാണ് കണ്ണൂര്‍ ജയിലില്‍നിന്നും വിയ്യൂര്‍ ജയിലില്‍ കൊണ്ടുവന്നിട്ടുള്ളത്.
കൊലയാളി സംഘവുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായാണ് ടിപി വധക്കേസിലെ പ്രതികളെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ജയിലിലെത്തി സന്ദര്‍ശിച്ചിരിക്കുന്നത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ എംഎല്‍എമാരായ സി രവീന്ദ്രനാഥ്, ബി ഡി ദേവസി, ബാബു എം പാലിശേരി എന്നിവരും ഇന്ന് വിയ്യൂര്‍ ജയിലിലെത്തി ടി പി വധക്കേസിലെ കൊലയാളികളെ സന്ദര്‍ശിച്ചു.