ഗണേഷ് പാപിയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: | WEBDUNIA| Last Modified ചൊവ്വ, 21 മെയ് 2013 (13:08 IST)
PRO
PRO
ഗണേഷ് പാപിയാണെന്നും ഇനിയും മന്ത്രിയാകുന്നത് ശരിയല്ലെന്നും ചീഫ് വിപ്പ് പിസി ജോര്‍ജ്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിക്ക് മന്ത്രിയാക്കാം. മുഖ്യമന്ത്രിയുടെ പാര്ട്ടി ഒറ്റയ്ക്ക് ഭരിക്കുമ്പൊഴെ അത് സാധിക്കു.

ഗണേഷ് രാജിവച്ച പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു. ബുദ്ധിയുള്ള മുഖ്യമന്ത്രി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനാനുള്ള മണ്ടത്തരം കാട്ടില്ല. ഇപ്പോഴത്തെ തീരുമാനങ്ങളൊന്നും യുഡിഎഫിന് ഗുണം ചെയ്യില്ല.

അപഥ സഞ്ചാരിയാണ് ഗണേഷ് എന്ന് എനിക്കുറപ്പുണ്ട്. ആര് ഭീഷണിപ്പെടുത്തിയാലും താന്‍ ഇനിയും സത്യം പറയും. ഗണേശ് എംഎല്‍എ ആയിപോലും തുടരുന്നത് ശരിയല്ലെന്നും ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :