ഗണേശിനെ മന്ത്രിസ്ഥാനത്ത് നിന്ന് പിന്‍‌വലിച്ചു: പിള്ള

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെ ബി ഗണേശ്കുമാറിനെ മന്ത്രി സ്ഥാനത്ത് നിന്ന് പിന്‍‌വലിച്ചതായി കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാര്‍ ആര്‍ ബാലകൃഷ്ണപിള്ള. ബുധനാഴ്ച നടന്ന നിര്‍ണ്ണായക യു ഡി എഫ് യോഗത്തിലാണ് പിള്ള ഇക്കാര്യം അറിയിച്ചത്.

ഗണേശ്കുമാറിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പിള്ളയ്ക്ക് യു ഡി എഫ് നേതൃത്വം ഉറപ്പു നല്‍കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ആയിരിക്കും തീരുമാനമെടുക്കുക. അതേസമയം മന്ത്രി എന്ന നിലയില്‍ ഗണേശ്കുമാറിനെക്കുറിച്ച് ആക്ഷേപമില്ലെന്ന് യു ഡി എഫ് കര്‍വീനര്‍ പി പി തങ്കച്ചര്‍ അറിയിച്ചു.

ഗണേശ്കുമാര്‍ പാര്‍ട്ടിക്ക് വിധേയനല്ലെന്നും സഹികെട്ടുവെന്നും പിള്ള കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗണേശിന്റെ കാര്യത്തില്‍ പാര്‍ട്ടി കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :