കോഴിക്കോട്|
AISWARYA|
Last Updated:
തിങ്കള്‍, 26 ജൂണ്‍ 2017 (14:33 IST)
ചെമ്പനോടെയില്‍ കര്‍ഷകന്‍ ജോയി
ആത്മഹത്യ ചെയ്ത കേസില്‍ വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ വേണ്ടി സഹോദരനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം. ജോയി എഴുത്തിയ
ആത്മഹത്യ കുറിപ്പില്‍ ജോയിയുടെ സഹോദരന്‍ ജിമ്മിയുടെ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജിമ്മിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്.
കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്ത കേസില്‍
ഇതൊരു കുടുംബപ്രശ്നമാക്കി മാറ്റി കേസ് അട്ടിമറിക്കാനാണ് ശ്രമമെന്ന് ജോയിയുടെ മറ്റൊരു സഹോദരന്‍ ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂസ്വത്ത് കൈക്കലാക്കാന്‍ സഹോദരനും വില്ലേജ് അധികൃതരും ചേര്‍ന്ന് ഒത്ത് കളിച്ചു എന്ന് കത്തിലുണ്ട്‍. ജോയിയുടെ സഹോദരന്‍ ജിമ്മിയെക്കുറിച്ചാണ് കത്തിലെ പരാമര്‍ശമെന്നാണ് പൊലീസ് നിഗമനം.