കോവിലന്‍ അത്യാസന്നനിലയില്‍

തൃശൂര്‍| M. RAJU|
പ്രശസ്ത സാഹിത്യകാരന്‍ കോവിലനെ അത്യാസന്ന നിലയില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ അദ്ദേഹം.

ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന് നടക്കാന്‍ ശ്രമിക്കവെ തളര്‍ന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അദ്ദേഹം സ്വന്തം സ്ഥലമായ കണ്ടാനിശേരിയില്‍ ഒരു സി.ഡി പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു. രാത്രിയോടെ വീട്ടിലെത്തിയ അദ്ദേഹം ശരീരത്തിന് നല്ല ക്ഷീണമുണ്ടെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് തളര്‍ന്ന് വീണതെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമായിരുന്നു കോവിലന്‍ ശതാഭിഷിക്തനായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :