കോപ്പിയടിച്ച 28 പേരുടെ പരീക്ഷ റദ്ദാക്കും

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2013 (13:58 IST)
PRO
കൂട്ടക്കോപ്പിയടി നടത്തിയതുമായി ബന്ധപ്പെട്ട് 28 എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എഴുതിയ റദ്ദാക്കാന്‍ തീരുമാനമായി. കേരള സര്‍വകലാശാലയുടെ കീഴിലുള്ള രണ്ട് എഞ്ചിനീയറിംഗ് കോളേജുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ സര്‍വകലാശാലയുടെ ഈ വിധി.

കൊട്ടാരക്കര യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫോര്‍ വിമന്‍സിലെ മൂന്നാം സെമസ്റ്ററിലെ 17 വിദ്യാര്‍ത്ഥിനികള്‍ക്കും തിരുവനന്തപുരം മോഹന്‍ദാസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍റ് ടെക്നോളജീസിലെ 11 വിദ്യാര്‍ത്ഥികള്‍ക്കുമാണ്‌ ഈ ശിക്ഷ. ഇതിനൊപ്പം ഈ വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

കൂട്ട കോപ്പിയടി സംബന്ധിച്ച് മൂല്യ നിര്‍ണ്ണയം നടത്തിയ അദ്ധ്യാപകരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ്‌ സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം. ഇതിനൊപ്പം ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം പിഴ ഈടാക്കാനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്യുന്നതിനൊപ്പം മൂല്യ നിര്‍ണ്ണയത്തില്‍ പിഴവു വരുത്തിയ 18 അദ്ധ്യാപകരെയും സര്‍വകലാശാല മാന്വല്‍ അനുസരിച്ച് മൂന്ന് വര്‍ഷത്തേക്ക് മൂല്യ നിര്‍ണ്ണയത്തില്‍ നിന്ന് ഡീബാര്‍ ചെയ്യുന്നതാണ്‌. ഇവരില്‍ നിന്ന് 500 രൂപ വീതം പിഴ ഈടാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :