കോതമംഗലം പെണ്‍‌കുട്ടിയുടെ അഭിമുഖവുമായി ഫ്ലാഷ്

തിരുവനന്തപുരം| WEBDUNIA|
PRO
കുഞ്ഞാലിക്കുട്ടിയുടെ അളിയന്‍ റൌഫ് നടത്തിയ പത്രസമ്മേളനത്തോടെ ഐസ്ക്രീം കേസ് വീണ്ടും വിവാദമാകുമ്പോള്‍ പഴയ പെണ്‍‌വാണിഭക്കേസുകളിലെ ഇരകളും പ്രതികളും മാധ്യമങ്ങളില്‍ വീണ്ടും നിറയുന്നു. വായനക്കാര്‍ മറന്നുപോയ മുഖങ്ങളുടെ ഉടമകളെ തിരഞ്ഞ് കണ്ടെത്തി അഭിമുഖം നടത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ മത്സരിക്കുകയാണ്.

ഐസ്‌ക്രീം പാര്‍ലറിലെ നിത്യസന്ദര്‍ശകരായിരുന്ന റജീന, ബിന്ദു, റജുല, ബേബി എന്നിവരെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള ഉന്നതര്‍ക്ക് കാഴ്ചവച്ചു എന്ന് ആരോപിക്കപ്പെടുന്ന ശ്രീദേവിയുമായുള്ള അഭിമുഖം ദീപികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. റജീനയുടെ ‘ചൂടന്‍’ അഭിമുഖവുമായിട്ടാണ് ഇക്കഴിഞ്ഞ ദിവസം മംഗളം ദിനപ്പത്രം എത്തിയത്. ഇപ്പോഴിതാ നൂറുകണക്കിന് പേര്‍ പീഡിപ്പിച്ച കോതമംഗലം പെണ്‍‌കുട്ടിയുടെ ‘എക്സ്ക്ലുസീവ്’ അഭിമുഖവുമായാണ് വ്യാഴാഴ്ചത്തെ ‘കേരളകൗമുദി ഫ്ലാഷ്’ ഇറങ്ങിയിരിക്കുന്നത്.

അഭുമുഖത്തിന് പോയവര്‍ കണ്ടത് പെരുമ്പാവൂരിന്‌ സമീപം ഒന്നാംമെയിലില്‍ 34 ലക്ഷം രൂപയ്ക്ക്‌ വാങ്ങിയ കൊട്ടാരസദൃശമായ മാളികയിലെ പൂമുഖത്ത്‌ 3 മാസം മാത്രം പ്രായമുള്ള കുട്ടിയെ മടിയിലിരുത്തി ലാളിക്കുന്ന കോതമംഗലം പെണ്‍‌കുട്ടിയെ ആണത്രെ. 8 വയസുളള മൂത്ത പെണ്‍കുട്ടിയും അടുത്ത്‌ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരുകോണ്‍വെന്റ്‌ സ്കൂളില്‍ രണ്ടാം ക്‌ളാസില്‍ പഠിക്കുകയാണ്‌ മൂത്തകുട്ടി. പീഡനത്തിന് ഇരയാകുമ്പോള്‍ പതിനാല് വയസുണ്ടായിരുന്ന ഈ കുട്ടിയിപ്പോള്‍ മുപ്പത്തിമൂന്ന് വയസുള്ള യുവതിയാണ്.

“കുടുംബമായി താമസിക്കുന്ന ഞങ്ങള്‍ക്കിനി പഴയ കേസിന്റെ പുറകെയൊന്നും പോകാന്‍ താല്‍പ്പര്യമില്ല. പഴയതൊന്നും ഇപ്പോള്‍ വീണ്ടും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്‌നേഹസമ്പന്നനായ ഭര്‍ത്താവും കുട്ടികളും ഒരുമിച്ച്‌ സന്തുഷ്‌ടമായ ഒരു കുടുംബജീവിതമാണ്‌ ഞാന്‍ നയിക്കുന്നത്‌. ഞങ്ങളുടെ കുടുംബത്തിന്റെ ആ നല്ല അന്തരീക്ഷം കേസന്വേഷണത്തിന്റെ പേരില്‍ തകര്‍ക്കരുത്.”

“എന്റെ ഭര്‍ത്താവ് പാലക്കാടുള്ള ഒരു കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്. പിന്നീട് അദ്ദേഹം ജോലി രാജിവച്ച്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസിലേക്ക്‌ ഇറങ്ങുകയായിരുന്നു. ആ ബിസിനസിലൂടെ അതിലൂടെ ലഭിച്ച പണവും പിന്നെ എന്റെ ആഭരണങ്ങള്‍ വിറ്റ്‌ കിട്ടിയ തുകയും വായ്‌പയായി എടുത്ത 15 ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്ന വീട്‌ വാങ്ങിയത്” - കോതമംഗലം കീരംപാറ പുന്നക്കാട്ട്‌ ചെറിയ വീട്ടില്‍ കുടുംബാംഗമായ യുവതി പറയുന്നു.

കോതമംഗലം പെണ്വാണിഭക്കേസ് പൊങ്ങിവന്നത് 1997-ലാണ്. ഒരു ഫിനാന്‍സ്‌ സ്ഥാപനത്തില്‍ ഓഫീസ്‌ അസിസ്റ്റന്റായി ജോലി നോക്കിയ പെണ്‍‌കുട്ടിയെ പതിനാല് വയസ് തൊട്ട് പത്തൊമ്പത് വയസുവരെ നൂറോളം പേര്‍ പീഡിപ്പിച്ചു എന്നായിരുന്നു കേസ്. പികെ കുഞ്ഞാലിക്കുട്ടിയും മുന്‍ കേന്ദ്രമന്ത്രി എസ്‌ കൃഷ്‌ണകുമാറും പീഡിപ്പിച്ചുവെന്ന് ആദ്യം ഈ പെണ്‍‌കുട്ടി പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റി.

പോട്ട ധ്യാനകേന്ദ്രത്തിലെ പനയ്ക്കലച്ചന്‍ വഴി കുഞ്ഞാലിക്കുട്ടി ഈ പെണ്‍കുട്ടിയെ സ്വാധീനിച്ചെന്നും ഇതിനായി പെണ്‍കുട്ടിക്ക്‌ 15 ലക്ഷം രൂപ നല്‍കിയെന്നും റൌഫ് ഈയടുത്ത ദിവസം വെളിപ്പെടുത്തിയിരുന്നു.

(ഫോട്ടോയിലുള്ളത് ഫ്ലാഷിന്റെ കവര്‍ പേജ്)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :