കോതമംഗലത്ത് പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയും അറസ്റ്റിലായി. പത്താംക്ലാസുകാരിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത ഈ സഹപാഠിയും പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം. പ്രണയം നടിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിടിയിലായ സഹപാഠി പെണ്‍കുട്ടിയെ മറ്റ് പലര്‍ക്കും കാഴ്ച വയ്ക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. സഹപാഠിയെ കസ്റ്റഡിയിലെടുത്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
പറവൂര്‍ പീഡനത്തിന് സമാനമായി കോതമംഗലത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ട് വിവരം ശനിയാഴ്ചയാണ് പുറത്തുവന്നത്. പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയാണെന്നും വ്യക്തമായിട്ടുണ്ട്. പിതാവിന്റെ സമ്മതത്തോടെയാണ് പെണ്‍കുട്ടിയെ പന്ത്രണ്ടോളം പേര് പീഡിപ്പിച്ചത്.
സഹപാഠിയടക്കം കേസില്‍ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പിതാവ് ഇരമല്ലൂര്‍ ചിറപ്പടി നടുക്കുടിയില്‍ മുഹമ്മദാലി, അയിരൂര്‍പ്പാടം സ്വദേശികളായ ചിറങ്ങായത്ത് ബുര്‍ഹാന്‍(തക്കുടു), നെല്ലിമറ്റത്തില്‍ ഷാഹുല്‍ എന്നിവരെ കോതമംഗലം കോടതി റിമാന്റ് ചെയ്തു. ഇവര്‍ ഇപ്പോള്‍ മൂവാറ്റുപുഴ സബ് ജയിലിലാണ്.
പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ഉപയോഗിച്ച വാടക കാറുകള്‍ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ഒന്നര വര്‍ഷക്കാലമായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയാണ് എന്നാണ് സൂചന.