കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ തല പോയില്ല: അബ്ദുള്ളക്കുട്ടി
പട്ടുവം|
WEBDUNIA|
PRO
PRO
കഴുത്തിനു മുകളില്‍ തലകാണുന്നത് കോണ്‍ഗ്രസില്‍ ചേര്‍ന്നത് കൊണ്ടാണെന്ന് എ പി അബ്ദുള്ളക്കുട്ടി എം എല്‍ എ. നല്ല സമയത്താണ് കോണ്‍ഗ്രസില്‍ ചേരാന്‍ പടച്ചോന് ചോദിച്ചതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ടു സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും അഭിപ്രായം പറയാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പാത പിന്തുടര്ന്നു നിരവധി സഖാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂര്‍ പട്ടുവത്ത് മണ്ഡലം കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിക്കു വോട്ടു ചെയ്യേണ്ട ഗതികേടിലേക്കു സിപിഎം പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. നെയ്യാറ്റിന്‍കരയില്‍ അതാണു കണ്ടതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.