കോടതി വിധിയെ സര്‍ക്കാര്‍ അവഹേളിക്കുന്നു: വി എസ്

കൊച്ചി| WEBDUNIA|
PRO
PRO
ഇടമലയാര്‍ കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയെ ജയില്‍ മോചിതനാക്കാനുള്ള തീരുമാനം സുപ്രീംകോടതി വിധിയോടുള്ള അവഹേളനമെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. സര്‍ക്കാര്‍ നടപടി ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളപിറവി ദിനത്തില്‍ സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് 138 തടവുകാരെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വിട്ടയയ്ക്കുന്ന തടവുകാരുടെ പട്ടികയില്‍ ബാലകൃഷ്ണപിള്ളയുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തേക്കായിരുന്നു പിള്ളയെ സുപ്രീംകോടതി തടവിന് ശിക്ഷിച്ചത്.

പിള്ളയ്ക്ക് ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ മുമ്പ് പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും പാളുകയായിരുന്നു. എന്നാല്‍ ഇത്തവണ പിള്ളയെ ജയിലില്‍ നിന്ന് ഇറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :