കോച്ച് ഫാക്‌ടറി: സ്ഥലം തിങ്കളാഴ്‌ച കൈമാറും

പാലക്കാട്‌| WEBDUNIA| Last Modified ശനി, 23 ജനുവരി 2010 (14:45 IST)
കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി സംസ്ഥാന സര്‍ക്കാരിന്‍റെ കൈവശമുള്ള 235.55 ഏക്കര്‍ ഭൂമി തിങ്കളാഴ്‌ച റെയില്‍വേയ്‌ക്ക് കൈമാറും. മന്ത്രി കെ പി രാജേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്. റയില്‍വേ കോച്ച്‌ ഫാക്‌ടറിക്കായി നിശ്ചയിച്ച സ്ഥലം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കോച്ച് ഫാക്‌ടറിക്ക് സ്ഥലം കൈമാറുന്നതിന് തടസ്സങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. ഈ വര്‍ഷം തന്നെ നിര്‍മാണം തുടങ്ങുന്നതിന്‌ ബജറ്റില്‍ തുക വകയിരുത്താന്‍ റെയില്‍വേയോട്‌ ആവശ്യപ്പെടാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

കോച്ച് ഫാക്‌ടറിക്ക് സ്ഥലം കൈമാറുന്നതിന് പുറമേ മലപ്പുറത്ത്‌ അലിഗഡ്‌ സര്‍വ്വകലാശാല സ്ഥാപിക്കാനുള്ള സ്ഥലവും അടുത്തയാഴ്ച കൈമാറും. വിഴിഞ്ഞ തുറമുഖ പദ്ധതിയ്ക്കാവശ്യമായ സ്ഥലമെടുപ്പ്‌ നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :