കൊല്ലത്ത് ഗണേശ് കുമാറിന് അനുകൂലമായി ഫ്ലക്സ് ബോര്‍ഡുകള്‍. കൊല്ലം നഗരത്തിലാണ് കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ജനകീയ പ്രതികരണ വേദിയുടെ പേരിലാണ് ഗണേശിന് അനുകൂലമായി പോസ്റ്ററുകളും ഫ്ലക്സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടത്.
‘അഴിമതിയുടെ കറപുരളാത്ത സംശുദ്ധമായ കൈകള്‍ കേരളത്തെ നയിക്കട്ടെ’. ‘ജനനായകന് കെ ബി ഗണേശ്കുമാറിന് അഭിവാദ്യങ്ങള്‍’ തുടങ്ങിയ വാചകങ്ങളാണ് ഫ്ലക്സ് ബോര്‍ഡിലുള്ളത്. കേരള കോണ്‍ഗ്രസ്(ബി)യും ഗണേശ്കുമാറും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ഗണേശ് ശ്രമം നടത്തുന്നതായി വാര്‍ത്ത വന്നിരുന്നു. ഇതിന്റെ മുന്നോടിയായാണ് നഗരത്തില്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് സൂചന.
അതേസമയം, ഞായറാഴ്ച നടക്കാനിരുന്ന കേരള കോണ്‍ഗ്രസ്(ബി) കൊല്ലം ജില്ലാ കമ്മറ്റിയോഗം മാറ്റിവച്ചിട്ടുണ്ട്. ആര് ബാലകൃഷ്ണപിള്ള വിദേശത്തായതിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം.