കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം

കോഴിക്കോട്| WEBDUNIA| Last Modified വെള്ളി, 20 ഫെബ്രുവരി 2009 (10:24 IST)
കോഴിക്കോട് കൊയിലാണ്ടി നഗരസഭാ പരിധിയില്‍ യു ഡി എഫും എല്‍ ഡി എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.

മുസ്ലിം ലീഗ് - സി പി എം സംഘര്‍ഷം നിലനില്‍ക്കുന്ന കൊയിലാണ്ടി മേഖലയില്‍ ഇന്നലെ നടന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

സംഘര്‍ഷത്തില്‍ ഒരു ലീഗ്‌ പ്രവര്‍ത്തകന്‌ വെട്ടേറ്റു. നസിയാ മന്‍സിലില്‍ എ വി ഹാഷിമിനാണ്‌ വെട്ടേറ്റത്‌. രണ്ട്‌ സി പി എം പ്രവര്‍ത്തകരുടെയും ഒരു ലീഗ് പ്രവര്‍ത്തകന്‍റെയും വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി. ഒരു ഓട്ടോറിക്ഷയും സംഘര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഇനിയും സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊയിലാണ്ടിയില്‍ വന്‍ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :