ടി പി ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യ പ്രതി കൊടി സുനി ഉപയോഗിച്ചിരുന്ന ബൈക്ക് പൊലീസ് പിടിച്ചെടുത്തു. ന്യൂമാഹി മത്സ്യമാര്‍ക്കറ്റിന് പിന്നിലുള്ള കൊറ്റക്കാലന് പവിത്രന് എന്നയാളിന്‍െറ വീട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.
കൊടിസുനി സ്ഥിരമായി ഉപയോഗിച്ചിരുന്ന കെ എല്‍ 58 2321 ബജാജ് പള്‍സര്‍ ബൈക്ക് മറ്റൊരാളുടെ പേരിലാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചന്ദ്രശേഖരനെ വകവരുത്താന്‍ അക്രമിസംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് അകമ്പടി പോയത് ഈ ബൈക്കാണെന്ന് പൊലീസ് പറഞ്ഞു.
കൃത്യം നിര്‍വഹിച്ചശേഷം പവിത്രന്‍െറ വീട്ടില്‍ ബൈക്ക് ഒളിപ്പിച്ച് പ്രതികള്‍ മുങ്ങുകയായിരുന്നു. രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് ബൈക്ക് കണ്ടെത്തിയത്. അതേസമയം ആന്ധ്രയില്‍ അറസ്റ്റിലായ, കൊടിസുനിയുടെ കൂട്ടാളികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം വടകരയില്‍ എത്തിച്ചിരുന്നു.