കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗംഗജ് പ്രതാപ് രാജിവെച്ചു. രാജി സമര്‍പ്പിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.
കൊച്ചി സര്‍വ്വകലാശാല ഐ ഐ ടി യായി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം കൊച്ചിയിലേക്ക് വന്നതെന്നാണ് സൂചനകള്‍.
സി എസ് ഐ ആറില്‍ നിന്ന് സ്ഥലം മാറിയാണ് അദ്ദേഹം കൊച്ചി സര്‍വകലാശാലയിലേക്കു വന്നത്. ശനിയാഴ്ച നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. അതിനു ശേഷമായിരിക്കും അദ്ദേഹം ബാംഗ്ലൂരിലേക്ക് മടങ്ങുക.