കൊച്ചി മെട്രോ റയില്‍ പദ്ധതി: തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം പരാജയം
കൊച്ചി|
WEBDUNIA|
PRO
PRO
കൊച്ചി മെട്രോ റയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മേയര്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം തീരുമാനമാകാതെ പിരിഞ്ഞു. പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക യോഗം പൂജ അവധിക്ക് ശേഷം കൊച്ചിയില്‍ നടക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി കോര്പറേഷന് ചെയ്യേണ്ടി ഇരുന്ന റോഡുകളുടെ വീതി കൂട്ടല്‍, പേരന്തൂര്‍ കനാല്‍ വികസനം, സൌത്ത് മേല്‍പ്പാലത്തിന്റെ പുനര്‍ നിര്‍മ്മാണം, ഇട റോഡുകളുടെ ടാറിംഗ് തുടങ്ങിയ മെട്രോ മുന്നൊരുക്ക ജോലികള്‍ കൂടി കെഎംആര്‍എല്‍, ഡിഎംആര്‍സി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കണമെന്ന നിലപാടിലാണ് കൊച്ചി കോര്പറേഷന്. മെട്രോ നിര്‍മ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകളും, എംജി റോഡിലെയും, എസ്എ റോഡിലെയും, കാനകളുടെ നിര്‍മ്മാണവും വ്യാപരികളെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന പരാതിയും കോര്‍പറേഷനുണ്ട്.
എന്നാല്‍ മെട്രോ റയിലിനായി സര്‍ക്കാര്‍ അംഗീകരിച്ച തുകയില്‍ നിന്ന് അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ലെന്നാണ് കെഎംആര്‍എല്‍, ഡിഎംആര്‍സി അധികൃതര്‍ പറയുന്നു. കെഎംആര്‍എല്‍, ഡിഎംആര്‍സി പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പിലെ ഉന്നതര്‍, ഉന്നത ഉദ്യോഗസ്ഥര്‍, കോര്പറേഷന് കൗണ്‍സിലര്‍മാര്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിന് ഒരു തീരുമാനവും എടുക്കാനാവില്ലെന്ന് മേയര്‍ ടോണി ചമ്മണി പറഞ്ഞു.
എന്നാല്‍ മെട്രോ നിര്‍മ്മാണത്തിന് ഏറെ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന എസ് എ റോഡിലെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ 4 മാസം കൂടി വേണമെന്ന നിലപാടിലാണ് വാട്ടര്‍ അതോറിറ്റി. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ ട്രാഫിക് പോലീസില്‍ നിന്ന് ആരും യോഗത്തില്‍ പങ്കെടുക്കാത്തത് വിമര്‍ശനത്തിനിടയാക്കി.