കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 27 സെപ്റ്റംബര്‍ 2017 (20:14 IST)
കൊച്ചി മെട്രൊയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി. കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മീഷണറാണ് രണ്ടാം ഘട്ടത്തിന് സുരക്ഷാ അനുമതി നല്‍കിയത്. ഇതോടെ രണ്ടാം ഘട്ട സർവീസിന്റെ ഉദ്ഘാടനം ഒക്ടോബർ മൂന്നിനു നടക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്, ലിസി ജംഗ്ഷന്, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് ഈ പാതയിലുളളത്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വീസ് നടക്കുന്നത്.
മഹാരാജാസ് കോളജ് വരെയുള്ള മെട്രോ പാത ആദ്യ ഘട്ടത്തിന്റെ ഭാഗമാണെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്തതിനെ തൂടര്‍ന്നാണ് ഇതിനെ രണ്ടാംഘട്ടമായി പരിഗണിച്ച് ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായത്.