കൊച്ചി|
WEBDUNIA|
Last Modified ശനി, 6 നവംബര്‍ 2010 (12:12 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന കോളജ് അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി അനസിന് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം സെക്ഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസിലെ 47-ാം പ്രതിയാണ് അനസ്.
അധ്യാപകന്‍റെ കൈ വെട്ടിയെത്തിയ അക്രമികളെ ചികിത്സിച്ചു എന്നതാണ് അനസിനെതിരെയുള്ള കുറ്റം.
ഇക്കാഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സൗത്ത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ നിന്നും അനസ് വിജയിച്ചിരുന്നു. എസ് ഡി പി ഐ സ്ഥാനാര്‍ഥിയായിട്ടായിരുന്നു അനസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.