കൊച്ചി|
WEBDUNIA|
Last Modified തിങ്കള്‍, 30 ഓഗസ്റ്റ് 2010 (09:52 IST)
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ വെട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോതമംഗലം സ്വദേശിയായ അലിയാണ് പൊലീസ് പിടിയിലായത്. പൊള്ളാച്ചിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അധ്യാപകന്‍റെ കൈ വെട്ടിയ സംഭവത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കാളിയാണ് ഇയാള്‍. കൈവെട്ട് കേസില്‍ കഴിഞ്ഞ ശനിയാഴ്ച ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്ന ശ്രീമൂലനഗരം സ്വദേശി ജമാലിനെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്.
ജമാല്‍ കൂടി അറസ്റ്റിലായതോടെ അക്രമിസംഘത്തിലെ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു ജമാലിനെ പൊലീസ് അറസ്റ്റു ചെയ്തത്. അക്രമി സംഘത്തിലുണ്ടായിരുന്ന മൂവാറ്റുപുഴ സ്വദേശി ഷംസുദ്ദീനെ ഓഗസ്റ്റ് ഇരുപതാം തീയതി വെള്ളിയാഴ്ച പൊലീസ് അറസ്റ്റു ചെയ്തിരുന്നു.