തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി നിയമോപദേശം തേടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോടാണ് നിയമോപദേശം തേടിയത്. നേരത്തെ കേസ് ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിയുടെ നിലപാട്.
എന്നാല്‍ കേരളാ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ തീവ്രവാദ പശ്ചാത്തലവും വിദേശബന്ധങ്ങളും പുറത്തുവന്നിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയെ നിരോധിക്കുന്നത് സംബന്ധിച്ച ആവശ്യങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയിലുമാണ്. ഈ പശ്ചാത്തലത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം പരിശോധിക്കാന്‍ എന്‍.ഐ.എ നിയമോപദേശം തേടിയത്.
അതിനിടെ ന്യൂമാന്‍ കോളജ് അധ്യാപകനായ ഡോ സ്റ്റീഫന്‍ ജോസഫിനെ മാനേജ്മെന്‍റ് സസ്പന്‍ഡ് ചെയ്‌തു. അധ്യാപകന്റെ കൈവെട്ടു കേസുമായി കോളജ് മാനേജ്മെന്റിന് ബന്ധമുണ്ടെന്ന് ആരോപിച്ചതിനാണ് സസ്പന്‍ഷനെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ചോദ്യപേപ്പര്‍ വിവാദത്തില്‍പ്പെട്ട പ്രഫ. ടി.ജെ. ജോസഫിനെ സഹായിച്ചതിലുള്ള വൈരാഗ്യമാണ് നടപടിക്കു കാരണമെന്ന് ഡോ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു.