കൈ വെട്ട്: മൂന്നുപേര്‍ കൂടി പിടിയിലായി

മൂവാറ്റുപുഴ| WEBDUNIA|
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് അധ്യാപകന്‍റെ കൈ വെട്ടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട്‌ ഡിവിഷണല്‍ സെക്രട്ടറി കോതമംഗലം സ്വദേശി ഷിയാസ്‌, ഉളിയന്നൂര്‍ സ്വദേശി ലത്തീഫ്‌, ആലുവ സ്വദേശി അയൂബ്‌ എന്നിവരാണ്‌ പിടിയിലായിരിക്കുന്നത്‌.

ബുധനാഴ്ച അറസ്റ്റിലായ യൂനിസിന്‍റെ കൂട്ടാളിയാണ്‌ ഷിയാസ്‌. കൃത്യത്തില്‍ ഷിയാസ്‌ നേരിട്ട്‌ പങ്കെടുത്തിട്ടില്ലെന്നാണ്‌ പൊലീസ്‌ നല്‍കുന്ന സൂചന.

കൈവെട്ട്‌ ഗൂഡാലോചനയെക്കുറിച്ചും യൂനിസിന്‍റെ നീക്കങ്ങളെക്കുറിച്ചും ഷിയാസിന്‌ അറിവുണ്ടായിരുന്നു. യൂനിസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കൂടുതല്‍ പേര്‍ പിടിയിലായത്‌. ഇവരുടെ അറസ്റ്റ്‌ താമസിയാതെ രേഖപ്പെടുത്തും.

അതേസമയം യൂനിസിനെ ബുധനാഴ്ച വൈകുന്നേരം തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. വൈകിട്ട്‌ ആറു മണിയോടെ കോടതിയില്‍ ഹാജരാക്കിയ യൂനിസിനെ അടുത്തമാസം ഒന്നു വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ നാലാം പ്രതിയാണ് യൂനിസ്.

തമിഴ്‌നാട്ടിലെ നാഗൂരില്‍ നിന്ന്‌ വരുമ്പോള്‍ പാലക്കാട്ട്‌ വച്ച് അറസ്റ്റ് ചെയ്ത യൂനസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു‌. യൂനിസ്‌ ഉള്‍പ്പെട്ട സംഘമാണ്‌ കൃത്യം നടത്താന്‍ ആളുകളെ സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :