കൈ വെട്ട്: മുമ്പും ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു

കൊച്ചി| WEBDUNIA|
PRO
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിനെ അക്രമിക്കാന്‍ മൂന്നു തവണ പദ്ധതിയിട്ടിരുന്നതായി കേസിലെ പ്രധാന പ്രതി യൂനിസിന്‍റെ മൊഴി. ഇതില്‍ ഒരു തവണ അധ്യാപകനെ വീട്ടില്‍ കയറി അക്രമിക്കാനാണ് പദ്ധതിയിട്ടതെന്നും യൂനിസ് പൊലീസിന് മൊഴി നല്കി.

നാലാമത്തെ തവണയാണ് പള്ളിക്ക് സമീപംവച്ച്‌ അധ്യാപകനെതിരെ ആക്രമണം നടത്തിയത്‌. ആക്രമണം നടത്തിയത്‌ ക്വട്ടേഷന്‍ സംഘമല്ലെന്നും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയണ് ഇതിനായി നിയോഗിച്ചതെന്നും യൂനിസ് പൊലീസിനോട് പറഞ്ഞ ണ് സൂചന.

കേസിലെ മുഖ്യപ്രതി കോതമംഗലം നെല്ലികുഴി സ്വദേശി യൂനിസിനെ ബുധനാഴ്ചയാണ് പൊലീസ് അറസ്റ്റു ചെയ്തത്. എസ്പി ടി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് യൂനിസിനെ പിടികൂടിയത്. യൂനിസിനെ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട മൊത്തം വിവരങ്ങളുടെയും ചുരുളഴിയും എന്ന് പൊലീസ് പറഞ്ഞിരുന്നു. അധ്യാപകന്‍റെ കൈ വെട്ട് ഓപ്പറേഷന്‍റെ മുഖ്യസൂത്രധാരന്‍ യൂനിസ് ആയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ജാഫറിന് കൈ വെട്ട് സംബന്ധിച്ച കൃത്യം നടത്താനുള്ള കൃത്യമായ നിര്‍ദ്ദേശം നല്കിയത് യൂനിസ് ആയിരുന്നു. ജാഫറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് യൂനിസിനെ പിടികൂടാന്‍ സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം സജീവമാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :