കോണ്‍ഗ്രസ്‌ 17 സീറ്റില്‍‍ മത്സരിക്കും

തിരുവനന്തപുരം| WEBDUNIA|
കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യത്തില്‍ നിന്ന് ഘടകക്ഷികള്‍ നിരുപാധികം പിന്‍‌മാറിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള യു ഡി എഫിന്‍റെ സീറ്റുവിഭജനം പൊട്ടിത്തെറികളൊന്നുമില്ലാതെ പൂര്‍ത്തിയായി.

തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെപ്പോലെ കോണ്‍ഗ്രസ്‌ 17 സീറ്റിലും, മുസ്ലിം ലീഗ്‌ രണ്ടു സീറ്റിലും കേരളാ കോണ്‍ഗ്രസ്‌ ഒരു സീറ്റിലും മത്സരിക്കാനാണ് ഇന്ന് കന്‍റോണ്‍മെന്‍റ് ഹൌസില്‍ ചേര്‍ന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ധാരണയായതെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.

വടകര സീറ്റിനായി സി എം പി അവകാശവാദമുന്നയിച്ചെങ്കിലും ഘടകകക്ഷികള്‍ക്കുകൂടി പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയതോടെ സി എം പി പിന്‍‌മാറുകയായിരുന്നു.

കഴിഞ്ഞ തവണ അനുവദിച്ച മുവാറ്റുപുഴ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇല്ലാതായതിനാല്‍ കേരളാ കോണ്‍ഗ്രസ്‌(എം) കോട്ടയം സീറ്റിലായിരിക്കും മത്സരിക്കുക.

മലപ്പുറം, പൊന്നാനി സീറ്റുകളിലാണ്‌ മുസ്‌ലിം ലീഗ്‌ മത്സരിക്കുക. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ വയനാട്‌ കൂടി വേണമെന്നായിരുന്നു ലീഗ് ആദ്യം ആവശ്യപ്പെട്ടിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :