കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നു: വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ഐസ്ക്രീം, ലോട്ടറി കേസുകളുടെ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിന്റെ ഭാഗമായാണ് അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു.

സ്വാശ്രയ കോളേജില്‍ എല്ലാവര്‍ക്കും ഒരേ ഫീസ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കും. ജസ്റ്റിസ് പി കെ മുഹമ്മദ് ഫീസ് തന്നെ നടപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തും. സാധാരണക്കാരന്റെ വോട്ടിലൂടെയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. അത് എപ്പോഴും ഓര്‍മ്മ വേണം. ലോട്ടറിക്കേസുകള്‍ 32 എണ്ണം മാത്രമായി ചുരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. പലരെയും രക്ഷിക്കുന്നതിനായാണിതെന്നും വി എസ് പറഞ്ഞു..

ജനവിരുദ്ധനയങ്ങള്‍ക്കെതിരെ പാര്‍ട്ടി പിന്തുണയൊന്നും ആവശ്യമില്ല. മറ്റു പിന്തുണയോ സഹായമോ ഇല്ലാതെ, വസ്തുതകള്‍ മനസ്സിലാക്കിക്കാന്‍ ഒരു തരത്തിലുള്ള ആരോഗ്യക്കുറവും എനിക്ക് ഇപ്പോള്‍ തല്‍ക്കാലമില്ല- വി എസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :