കേസിനെക്കുറിച്ച് ഒന്നും പറയാനില്ല; ശാലു മേനോന്‍

ചങ്ങനാശ്ശേരി| WEBDUNIA| Last Modified ഞായര്‍, 25 ഓഗസ്റ്റ് 2013 (12:28 IST)
PRO
കേസിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്ന് ശാലു മേനോന്‍. സോളാര്‍ കേസില്‍ തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയുടെ പരിഗണയിലാണെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും ജാമ്യത്തിലിറങ്ങിയ ശാലു മേനോന്‍ പറഞ്ഞു

കര്‍ശന ഉപാധികളോടെയാണ്‌ ശാലുവിന്‌ ജാമ്യം കോടതി അനുവദിച്ചത്‌. തട്ടിപ്പിലൂടെ ലഭിച്ച പണം കണ്ടെത്താനുളള ശ്രമം തുടരുന്നതിനാല്‍ ബിജു രാധാകൃഷ്ണന്റെ കൂട്ടുപ്രതിയായ ശാലു മേനോനുജാമ്യം അനുവദിക്കരുതെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ശാലുവിന് ജാമ്യം അനുവദിക്കുകയായിരുന്നു.

ജോപ്പന്റെയും ശാലു മേനോന്റെയും ജാമ്യാപേക്ഷകള്‍ ജസ്റ്റിസ്‌ എസ്‌.എസ്‌. സതീശ്‌ ചന്ദ്രന്‍ ആദ്യം തളളിയിരുന്നു. തിരുവനന്തപുരം സ്വദേശി അഫ്സലില്‍ നിന്ന്‌ 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണു ശാലുവിനെ അറസ്റ്റ്‌ ചെയ്‌തിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :