കേശം കത്തിച്ച് തെളിയിക്കണമെന്ന് സമസ്തയും!

കുന്ദമംഗലം| WEBDUNIA| Last Modified തിങ്കള്‍, 30 ജനുവരി 2012 (17:07 IST)
പ്രവാചകന്റേതെന്ന പേരില്‍ മര്‍കസില്‍ സൂക്ഷിച്ച കേശം വ്യാജമല്ലെന്നു തെളിയിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വിഭാഗം തയ്യാറാകണമെന്ന് കേരള ജംഇയ്യത്തുല്‍ ഉലമയും ആവശ്യപ്പെട്ടു. സംഘടനയുടെ ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടിഎം ബാപ്പു മുസ്ലിയാരാണ് സമസ്തയുടെ വാദഗതി വെളിപ്പെടുത്തിയത്.

“തിരുകേശമാണെന്ന് തെളിയിക്കാന്‍ അത് കത്തിക്കണമെങ്കില്‍ അത് കത്തിച്ച് തന്നെ തെളിയിക്കണം. മുടി കത്തിക്കുന്നതുകൊണ്ട് മതനിന്ദയാകുന്നില്ല. പ്രവാചകന്റെ മുടി അഥവാ തിരുകേശമാണെങ്കില്‍ കത്തില്ല. മുടിക്ക് നിഴലുണ്ടാകില്ല” - ബാപ്പു മുസ്ലിയാര്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എണ്‍‌പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന സന്ദേശയാത്രയ്ക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുകേശത്തിന്റെ യാഥാര്‍ത്ഥ്യം അറിയാന്‍ പരിശോധന നടത്തുന്നത് ഹീനമാണെന്ന് കഴിഞ്ഞ ദിവസം കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :