സംസ്ഥാനത്തിന്റെ ആളോഹരി കടം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ കൂടിയെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരം പ്രസ് ക്ലബ് കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ കൂടിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഐ ടി മേഖലയില്‍ സംസ്ഥാനം പിന്നോട്ടു പോയി. കേന്ദ്രഫണ്ടുകള്‍ സംസ്ഥാനം പാഴാക്കുകയും ചെയ്തു.
സ്മാര്‍ട് സിറ്റിക്ക് സംഭവിച്ചത് മാറ്റത്തിനു വേണ്ടിയുള്ള മാറ്റമാണ്. അതാണ് ആ പദ്ധതിയെ കുഴപ്പത്തിലാക്കിയതും. വിഴിഞ്ഞം പദ്ധതിയെ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ ഇന്ന് പണമുണ്ടെങ്കിലും ചെലവഴിക്കാനുള്ള കാര്യക്ഷമതയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസനത്തിന് പിന്നോട്ടുള്ള അവസ്ഥയ്ക്ക് ഉത്തരവാദിത്തമായി കാണുന്നത് സാമൂഹിക ദുരവസ്ഥയാണ്. ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് 68 പുതിയ ബാറുകള്‍ തുറന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.