കേരള സര്‍വകലാശാല വാര്‍ത്തകള്‍

PRATHAPA CHANDRAN| Last Modified വെള്ളി, 9 ജനുവരി 2009 (17:45 IST)

ബി.ടെക്‌ ക്ലാസ്‌
കേരള സര്‍വകലാശാലയുടെ കീഴിലെ എന്‍ജിനീയറിംഗ്‌ കോളേജുകളില്‍ നാലാം സെമസ്റ്റര്‍ ബി.ടെക്‌ ക്ലാസ്‌ ജനുവരി 12-നും ആറാം സെമസ്റ്റര്‍ ക്ലാസ്‌ ജനുവരി 22-നും എട്ടാം സെമസ്റ്റര്‍ ക്ലാസ്‌ ജനുവരി 19-നും തുടങ്ങും.

മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ ഹാജരാകണ
കേരള സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ എം.എസ്സി മാത്തമാറ്റിക്സ്‌ പരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിന്‌ തിരുവനന്തപുരം സംസ്കൃത കോളേജില്‍ നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ജനുവരി 12-ന്‌ രാവിലെ 9.30-ന്‌ ഹാജരാകണം.ഹാജരാകാത്ത അദ്ധ്യാപകര്‍ക്കെതിരെ നടപടി എടുക്കുതാണെന്ന് സര്‍വകലാശാല അറിയിച്ചു.

എം.പി.എ. പ്രാക്ടിക്കല്‍ പരീക്
കേരള സര്‍വകലാശാല മൂന്നും നാലും സെമസ്റ്റര്‍ എം.പി.എ. പ്രാക്ടിക്കല്‍ (വോക്കല്‍, വീണ, വയലിന്‍, മൃദംഗം) തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 11 വരെ രാവിലെ 9.30 മുതല്‍ നടത്തും. വിശദമായ ടൈംടേബിള്‍ പരീക്ഷാകേന്ദ്രത്തില്‍ ലഭിക്കും.

എം.ബി.ബി.എസ്‌. പരീക്
കേരള സര്‍വകലാശാല ജനുവരി 28-ന്‌ തുടങ്ങു മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ്‌. പാര്‍ട്ട് രണ്ട്‌ (2003 അഡിഷണല്‍ ബാച്ച്‌), ഫെബ്രുവരി 11-ന്‌ തുടങ്ങുന്ന മൂന്നാം പ്രൊഫഷണല്‍ എം.ബി.ബി.എസ്‌. പാര്‍ട്ട് ഒന്ന്‌ (2004 അഡിഷണല്‍ ബാച്ച്‌) പരീക്ഷകള്‍ക്ക്‌ പിഴയില്ലാതെ ജനുവരി 14 (50 രൂപ പിഴയോടെ ജനുവരി 16) വരെ അപേക്ഷിക്കാം. പരീക്ഷാഫീസിനുപുറമേ 300/- രൂപ സി.വി. ക്യാമ്പ്‌ ഫീസ്‌ അടയ്ക്കണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :