കേരള സര്‍വകലാശാല വാര്‍ത്തകള്‍

PRATHAPA CHANDRAN|
ബി.എ/ ബി.എസ്സി പരീക്ഷാഫല

കേരള സര്‍വകലാശാല 2008 ഏപ്രില്‍/മെയില്‍ നടത്തിയ ബി.എ/ ബി.എസ്സി പാര്‍ട്ട് ഒന്നും രണ്ടും പരീക്ഷകളുടെയും ബി.എസ്സി സബ്സിഡിയറി പരീക്ഷ യുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്സൈറ്റിലും ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും ലഭിക്കും.
ജനുവരി 28-ന്‌ തുടങ്ങു സപ്ലിമെന്ററി പരീക്ഷയ്ക്ക്‌ പിഴയില്ലാതെ ജനുവരി 14 (50 രൂപ പിഴയോടുകൂടി ജനുവരി 17) വരെ അപേക്ഷിക്കാം.

എം.ബി.എ പ്രവേശനം

കേരള സര്‍വകലാശാല ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ഇന്‍ കേരളയുടെ പാളയം, പൂജപ്പുര, വര്‍ക്കല, കുണ്ടറ, കൊല്ലം, അടൂര്‍, ആലപ്പുഴ കേന്ദ്രങ്ങളില്‍ ദ്വിവത്സര എം.ബി.എ ഫുള്‍ടൈം (സി.എസ്‌.എസ്‌) കോഴ്സില്‍ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ, ഗ്രൂപ്പ്‌ ഡിസ്കഷന്‍, ഇന്റര്‍വ്യൂ എി‍വയുടെ അടിസ്ഥാനത്തിലാണ്‌ പ്രവേശനം. യോഗ്യത: 50% മാര്‍ക്കില്‍ കുറയാത്ത (മൂന്നു‍ പാര്‍ട്ടി‍നും കൂടി) ബിരുദം/ 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (എസ്സി/എസ്‌.റ്റി വിഭാഗക്കാര്‍ക്ക്‌ മിനിമം പാസ്‌ മതി). അവസാന വര്‍ഷ/സെമസ്റ്റര്‍ പരീക്ഷ എഴുതുവര്‍ക്കും അപേക്ഷിക്കാം. കേരള സര്‍വകലാശാല ഫൈനാന്‍സ്‌ ഓഫീസറുടെ പേരില്‍ മാറാവുന്ന 510 രൂപയുടെ എസ്‌.ബി.ടി/ എസ്‌.ബി.ഐ/ ഡിസ്ട്രിക്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഡി.ഡി സഹിതം ഡയറക്ടര്‍, ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ മാനേജ്മെന്റ്‌ ഇന്‍ കേരള, കേരള സര്‍വകലാശാല തിരുവനന്തപുരം-34 എ വിലാസത്തില്‍ ആവശ്യപ്പെട്ടാ‍ല്‍ ഏപ്രില്‍ 20 വരെ അപേക്ഷ ലഭിക്കും. രജിസ്റ്റേഡ്‌ പോസ്റ്റില്‍ വേണ്ടവര്‍ 32 രൂപയുടെ തപാല്‍ സ്റ്റാമ്പ്‌ കൂടി നല്‍കണം. സംവരണാനു കൂല്യത്തിന്‌ അര്‍ഹരായ പിന്നോക്ക-മുന്നോക്ക വിഭാഗക്കാര്‍ വരുമാനസര്‍ട്ടി‍ഫിക്കറ്റ്‌, ബി.പി.എല്‍ സര്ട്ടി‍ഫിക്കറ്റ്‌, ജാതിസര്‍‍ഫിക്കറ്റ്‌ തുടങ്ങിയവ അപേക്ഷയോടൊപ്പം നല്‍കണം. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 20 വരെ സ്വീകരിക്കും.

ബി.എ. പൊളിറ്റിക്സ്‌ സമ്പര്‍ക്ക ക്ലാസ്

കേരള സര്‍വകലാശാല മൂന്നാം വര്‍ഷ വിദൂരപഠന ബി.എ. പൊളിറ്റിക്സ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ജനുവരി 10-മുതല്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ്‌ കോളേജില്‍ നടത്താനിരുന്ന സമ്പര്‍ക്കക്ലാസ്‌ കാര്യവട്ടം ഐ.ഡി.ഇ.യില്‍ രാവിലെ 9.30 മുതല്‍ നടത്തും.

എം.എ.അറബിക്‌ വൈവ

കേരള സര്‍വകലാശാല വിദൂരപഠന എം.എ.അറബിക്‌ വൈവ ജനുവരി 14-ന്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അറബിക്‌ വിഭാഗത്തില്‍ രാവിലെ 10-ന്‌ നടത്തും.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :