കേരള ഗവര്‍ണര്‍ ആര്‍എസ് ഗവായി ആശുപത്രിയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (14:37 IST)
കേരള ഗവര്‍ണര്‍ ആര്‍ എസ് ഗവായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ മുതല്‍ ഗവര്‍ണര്‍ക്ക് ശാരീരികസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നു രാവിലെ മുതല്‍ ശ്വാസസംബന്ധമായ തടസങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ക്ക് സി ടി സ്കാനും എം ആര്‍ ഐ സ്കാനും നടത്താന്‍ ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വന്നതിനു ശേഷമേ എന്താണ് പറ്റിയതെന്ന് പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗവര്‍ണറെ ഇതുവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :