കേന്ദ്രസാഹിത്യ അക്കാദമി: എംടി മത്സരിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA|

കേന്ദ്ര സാഹിത്യ അക്കാഡമി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്‌ ബുധനാഴ്ച നടക്കും. ഇതില്‍ പ്രധാന ശ്രദ്ധാവിഷയം മലയാള സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക്‌ മത്സരിക്കുന്നു എന്നതാണ്‌.

എം.ടി.വാസുദേവന്‍ നായര്‍ക്കെതിരെ ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ, സത്യവ്രത്‌ ശാസ്ത്രി എന്നിവരാണ്‌ മത്സര രംഗ ത്തുള്ളത്‌. പ്രസിഡന്‍റിനോടൊപ്പം വൈസ് പ്രസിഡന്‍റിനേയും ബുധനാഴ്ച തെരഞ്ഞെടുക്കും.

പ്രസിഡന്‍റിനേയും വൈസ്‌ പ്രസിഡന്‍റിനേയും തെരഞ്ഞെടുക്കുന്നത്‌ തൊണ്ണൂറ്‌ അംഗങ്ങളുള്ള ജനറല്‍ കൗണ്‍സിലാണ്‌
. ഗോപിനാഥ്‌ നാരംഗാണ്‌ ഇപ്പോഴത്തെ പ്രസിഡന്‍റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :