കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കേരളം അവഗണിച്ചു: മുല്ലപ്പള്ളി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
കള്ളനോട്ട് വ്യാപനത്തിനെതിരെ ആവശ്യമായ നടപടിയെടുക്കാത്ത കേരള സര്‍ക്കാരിന് കേന്ദ്രത്തിന്റെ വിമര്‍ശനം. കള്ളനോട്ട് വ്യാപനം സംബന്ധിച്ച് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനസര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കള്ളനോട്ട് വ്യാപനത്തെ കുറിച്ച് കേന്ദ്രം വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച അന്വേഷണം നടന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പത്തുലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി നെടുമ്പാശേരിയില്‍ രണ്ട് പേര്‍ പിടിയിലായതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.