കേന്ദ്രം സംസ്ഥാനത്തെ ഒന്നും അറിയിക്കുന്നില്ല: ആഭ്യന്തരമന്ത്രി

കൊച്ചി| WEBDUNIA|
PRO
PRO
സംസ്ഥാനസര്‍ക്കാരിനെ കേന്ദ്രം ഒന്നും അറിയിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ വഷളാക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കേരളത്തിലെ തീവ്രവാദ കേസുകള്‍ ഏറ്റെടുത്ത വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതില്‍ അതൃപ്തിയുണ്ട്. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയല്ല അറിയിക്കേണ്ടത്‌. മുംബൈ ആക്രമണമോ, മറ്റു സംസ്ഥാനങ്ങളിലെ ബോംബു സ്ഫോടനങ്ങളോ എന്‍ ഐ എ എന്തുകൊണ്ട്‌ ഏറ്റെടുക്കുന്നില്ലെന്ന് ചോദിച്ച കോടിയേരി കേരളത്തിലെ കേസുകള്‍ ഏറ്റെടുക്കുന്നതിന്‌ പിന്നില്‍ രാഷ്‌ട്രീയ ഇടപെടല്‍ ഉണ്ടെന്നും ആരോപിച്ചു.

സംസ്ഥാനത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളാണ്‌ എന്‍ ഐ എ ഏറ്റെടുത്തിരിക്കുന്നത്‌. അന്വേഷണവുമായി ബന്ധപ്പെട്ട്‌ വേണ്ട സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എന്‍ ഐ എയ്ക്ക്‌ നല്‍കും. എന്‍ ഐ എ അന്വേഷണം ഏറ്റെടുക്കുന്ന പശ്ചാത്തലതത്തില്‍ പ്രത്യേക അന്വേഷക സംഘത്തിന്‌ മറ്റു ചുമതലകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :