തിരുവനന്തപുരം|
WEBDUNIA|
Last Modified വ്യാഴം, 31 മെയ് 2007 (18:49 IST)
കെട്ടിട നിര്‍മ്മാണചട്ടം എല്ലാ പഞ്ചായത്തുകളിലും കര്‍ശനമായി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പക ര്‍ച്ചപ്പനി പടര്‍ന്നിട്ടുള്ള ജില്ലകളില്‍ ഒരു മാസത്തേയ്ക്ക് സൗജന്യ റേഷന്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചതാണ് ഇക്കാര്യം. സംസ്ഥാനത്തെ 999 പഞ്ചായത്ത ുകളില്‍ 200 പഞ്ചായത്തുകളില്‍ മാത്രമേ ഇപ്പോള്‍ കെട്ടിട നിര്‍മ്മാണചട്ടം പാലിക്കുന്നുള്ളൂ. ഇത് മുഴുവന്‍ പഞ്ചായത്തുകളിലും കര്‍ ശനമായി നടപ്പാക്കും.
പല പഞ്ചായത്തുകളിലും അവരവര്‍ക്ക് തോന്നുന്നതു പോലെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് നിയമം കര്‍ശനമാക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയോട് ചേര്‍ന്നുള്ള ഡ്യുവല്‍ കണ്‍ട്രോള്‍ നിര്‍ത്തലാക്കും. ജീവനക്കാരുടെ നിയമനവും ആശുപത്രിയുടെ പ്രവര്‍ത്തനവും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
സമാശ്വാസ തൊഴില്‍ പദ്ധതി, ആശ്രിത നിയമനം എന്നിവ പൊതുമേഖാ സ്ഥാപനങ്ങളിലും നടപ്പിലാക്കും. ആങ്കമാലിയിലെ ടെല്‍ക്കും എന്‍.ടി.പി.സിയുമായി സഹകരിച്ചുകൊണ്ടുള്ള സംയുക്ത സംരംഭത്തിന് മന്ത്രിസഭ അനുമതി നല്‍കി. സര്‍ക്കാരിന് 51 ശതമാനം ഓഹരിയാകും ഇതിലുണ്ടാവുക.
തിരുവനന്തപുരം നഗരവികസന പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസന പദ്ധതി വീണ്ടും നടപ്പാക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. ഈ പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
കേന്ദ്രം അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്ടിട്യൂട്ട് ഓഫ് സ്പേസ് സെന്‍റര്‍ ഈ വര്‍ഷം തന്നെ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മുഖ്യമന്ത്രി അറി യിച്ചു. സംസ്ഥാനത്ത് 22 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെയും വനം വകുപ്പിന്‍റെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പാക്കുക.
രവികാന്തിനെ പുതിയ വനം വകുപ്പ് സെക്രട്ടറിയായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.