കെജിബിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഹര്‍ജി

തൃശൂര്‍| WEBDUNIA|
PRO
സുപ്രീംകോടതി മുന്‍ ചീഫ്‌ ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷനുമായ കെ ജി ബാലകൃഷ്‌ണന്റെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍, ജസ്റ്റിസ്‌ ബാലകൃഷ്‌ണനെ ഒഴിവാക്കി കുടുംബാംഗങ്ങള്‍ക്കെതിരെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

കെ ജി ബാലകൃഷ്‌ണനെതിരെ ഈ കോടതിയില്‍ കേസ്‌ നിലനില്‍ക്കാത്തതിനാലാണ്‌ അദ്ദേഹത്തെ ഒഴിവാക്കിയത്‌. കെ ജി ബാലകൃഷ്‌ണന്റെ സഹോദരന്‍ അഡ്വ. കെ ജി ഭാസ്കരന്‍, മരുമക്കളായ അഡ്വ. പി വി ശ്രീനിജിന്‍, അഡ്വ. എം ജെ ബെന്നി എന്നിവര്‍ക്കെതിരെയാണ്‌ പുതിയ ഹര്‍ജി.

ഈ ഹര്‍ജി വിജിലന്‍സ്‌ കോടതി 20ന്‌ പരിഗണിക്കും. തൃശൂര്‍ വിജിലന്‍സ്‌ സ്‌പെഷ്യല്‍ ജഡ്ജി വി ജയറാം ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ്‌ വട്ടുകുളമാണ്‌ ഹര്‍ജി നല്‍കിയത്‌.

ചൊവ്വാഴ്ച്ച കെ ജി ബാലകൃഷ്‌ണന്‍ മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷസ്ഥാനം രാജിവച്ച്‌ അന്വേഷണം നേരിടണമെന്ന്‌ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ജനറല്‍ബോഡി യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :