കൊച്ചി|
WEBDUNIA|
Last Modified ഞായര്‍, 11 ജൂലൈ 2010 (13:09 IST)
കെ ജി എം ഒ എ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സ്പെഷാല്‍റ്റി കേഡര്‍ നിയമനത്തിലെ അപാകതകള്‍ പരിഹരിച്ചുകിട്ടാന്‍ സ്വീകരിക്കേണ്ട പ്രതിഷേധ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രധാനമായും യോഗം ചേരുന്നത്. നിലവില്‍ നിസഹകരണ സമരത്തിലാണ് ഡോക്ടര്‍മാര്‍.
സീനിയോറിട്ടി മറികടന്നു സീനിയറായ ഡോക്ടര്‍മാരെ ജില്ലവിട്ട് നിയമിച്ചു, കൃത്യതയില്ലാതെ തസ്‌തികകള്‍ ഉണ്ടാക്കി എന്നിവയാണ് കെ ജി എം ഒ എ ഉന്നയിക്കുന്ന പ്രധാന പരാതികള്‍. 1800ലധികം ഡോക്ടര്‍മാരെ ഒറ്റയടിക്ക് പുനര്‍വിന്യസിച്ചത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ജില്ലവിട്ട് നിയമനം ലഭിച്ച മുതിര്‍ന്ന പല ഡോക്ടര്‍മാരും ഇതുവരെ ചുമതലയേറ്റിട്ടില്ല. ഇങ്ങനെ 50ലേറെ ഡോക്ടര്‍മാരാണ് ഉത്തരവ് കിട്ടിയിട്ടും ജോലിയില്‍ പ്രവേശിക്കാതെയുള്ളത്. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തതിനാല്‍ അവലോകനയോഗങ്ങളും പരിശീലന പരിപാടികളും വി ഐ പി ഡ്യൂട്ടിയും ഹിഷ്കരിച്ചുകൊണ്ട് നിസഹകരണ സമരത്തിലാണ് ഡോക്ടര്‍മാര്‍. ഇന്നു ചേരുന്ന യോഗത്തില്‍ സമരം ശക്‌തിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.