കെഎസ്ഇബി: കമ്പനികള്‍ക്ക് വന്‍ കുടിശ്ശിക

കൊച്ചി| WEBDUNIA|
കെ എസ് ഇ ബിക്ക് സ്വകാര്യ കമ്പനികള്‍ 516 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ഹ്യൂമന്‍ റൈട്സ് ഡിഫന്‍സ് ഫോറത്തെ അറിയിച്ചതാണ് ഇക്കാര്യം.

പത്ത് സ്വകാര്യ കമ്പനികള്‍ ചേര്‍ന്ന് വരുത്തിയിട്ടുള്ള കുടിശ്ശിക 351 കോടി രൂപയാണ്. കുടിശ്ശിക പിരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി.

വൈദ്യുതി ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കുടിശ്ശിക ഉടന്‍ തന്നെ പിരിച്ചെടുക്കേണ്ടതുണ്. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി ബോര്‍ഡ് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്.

കുടിശ്ശിക പരിഹരിക്കാന്‍ ബോര്‍ഡ് നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടതിയെ സമീ‍പിക്കുമെന്ന് ഹ്യൂമന്‍ റൈട്സ് ഫോറം മുന്നറിയിപ്പ് നല്‍കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :