കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ല :പെട്രോളിയം സെക്രട്ടറി

ന്യൂഡല്‍ഹി| WEBDUNIA|
PRO
കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാനാകില്ലെന്ന് പെട്രോളിയം സെക്രട്ടറി. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചും സംസ്ഥാനത്തിന്റെ നികുതി കുറച്ചും പ്രതിസന്ധി മറികടക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ട്.

സബ്‌സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ മന്ത്രി വീരപ്പ മൊയ്‌ലി അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധിയാണ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായത്

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :