കെ സുധാകരന്‍റെ പത്രിക പരിശോധിക്കുന്നത് മാറ്റി

കണ്ണൂര്‍| WEBDUNIA|
കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ നാമനിര്‍ദേശ പത്രികയിലെ സൂക്ഷ്മ പരിശോധന വൈകുന്നേരത്തേക്ക് മാറ്റിവെച്ചു. പത്രികയില്‍ കൂടുതല്‍ പരിശോധന ആവശ്യമുള്ളതുകൊണ്‌ടാണ്‌ മാറ്റി വച്ചിരിക്കുന്നത്‌.

പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്തുവിവരത്തിനെതിരെ ഒരു സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് കൂടുതല്‍ പരിശോധന വേണ്ടതിനാല്‍ കെ സുധാകരന്‍റെ പത്രിക പരിശോധിക്കുന്നത് വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു.

ജയരാജന്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ താന്‍ പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട വ്യക്തിയാണെന്നാണ് സുധാകരന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്‍റെ ആസ്‌തി ഒരു കോടി രൂപയാണെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്. ഈ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായാണ് പത്രിക പരിശോധിക്കുന്നത് വൈകുന്നേരത്തേക്ക് മാറ്റിയത്.

അതേസമയം, ജാതി സംബന്ധമായ പരിശോധനകള്‍ നടത്തുന്നതിനു വേണ്ടി ആലപ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന്‍റെ പത്രിക പരിശോധിക്കുന്നതും മാറ്റിവച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :