കെ ബി ഗണേഷ് കുമാര്‍ വീണ്ടും വിവാഹിതനാകുന്നു

പാലക്കാട്| WEBDUNIA|
PRO
PRO
മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍ വീണ്ടും വിവാഹിതനാകുന്നു. പാലക്കാട് സ്വദേശിനിയായ ബിന്ദു മേനോനാണു അദ്ദേഹത്തിന്റെ ജീവിതസഖിയാകുന്നത്. 2014 ഫെബ്രുവരി 10നാണു വിവാഹം.

ഒരു സ്വകാര്യ ടിവി ചാനലിന്റെ ഓവര്‍സീസ് ഓപ്പറേഷന്‍സ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവിയാണ് ബിന്ദു. നാല്‍പ്പത്തിമൂന്നുകാരിയായ ബിന്ദുവിന്റെ രണ്ടാം വിവാഹമാണ്.

വിവാഹനിശ്ചയം കഴിഞ്ഞദിവസം ബിന്ദുവിന്റെ വീട്ടില്‍ നടന്നു. കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനും ഗണേഷിന്റെ പിതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്തത്.

അടുത്തിടെയാണ് ഗണേഷ്കുമാര്‍ യാമിനി തങ്കച്ചിയില്‍ നിന്ന് വിവാഹബന്ധം വേര്‍പെടുത്തിയത്. കുടുംബപ്രശ്‌നങ്ങള്‍ യാമിനി തങ്കച്ചി വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഗണേഷ് മന്ത്രിസ്ഥാനവും രാജിവച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :