കെ പി സി സി വിളിച്ചില്ലെങ്കില്‍ പരസ്യ പ്രതികരണം: സുധീരന്‍

തൃശൂര്‍| PRATHAPA CHANDRAN|
PRO
PRO
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‌ ഉടന്‍ കെ പി സി സി വിളിച്ചു ചേര്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇതിന് നേതൃത്വം തയ്യാറായില്ലെങ്കില്‍ താന്‍ പരസ്യമായി പ്രതികരിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.

അസാധാരണ സ്ഥിതിവിശേഷമാണ്‌ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത്. ഇത്‌ നേതൃത്വം ഇടപെട്ട്‌ എത്രയും വേഗം പരിഹരിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും സുധീരന്‍ പറഞ്ഞു.

അഞ്ചാം മന്ത്രിയുടെ പേരിലുണ്ടായ വിവാദങ്ങള്‍ പിറവത്തെ യു ഡി എഫിന്റെ വിജയത്തിന്റെ തിളക്കം കുറച്ചുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :