കൂത്തുപറമ്പില്‍ കെപി മോഹനനെ അട്ടിമറിച്ച് കെകെ ശൈലജ; ഉദുമയില്‍ കെ സുധാകരന് തോല്‍‌വി

ഉദുമ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായിരുന്ന കെ സുധാകരനെ സി പി എമ്മിന്റെ കെ കുഞ്ഞിരാമന്‍ 3832 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്.

ഉദുമ, കെ സുധാകരന്‍, കെപി മോഹനന്‍ Uduma, K Sudhakaran, KP Mohanan
ഉദുമ| rahul balan| Last Modified വ്യാഴം, 19 മെയ് 2016 (11:40 IST)
മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷയായിരുന്ന കെ സുധാകരനെ സി പി എമ്മിന്റെ കെ കുഞ്ഞിരാമന്‍ 3832 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു മണ്ഡലത്തില്‍ നടന്നത്.

അതേസമയം, കൂത്തുപറമ്പില്‍ സിറ്റിങ്ങ് എം എല്‍ എയും മന്ത്രിയുമായ കെ പി മോഹനെ അട്ടിമറിച്ച് സി പി എമ്മിന്റെ കെ കെ ശൈലജ വിജയിച്ചു. 12291 വോട്ടുകള്‍ക്കാണ് കെ കെ ശൈലജ ജയിച്ചത്.

ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിന്റെ കെ സി ബാലകൃഷ്ണന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ചു. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി കെ ജാനുവിന് മണ്ഡലത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അതേസമയം, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മട്ടന്നൂരില്‍ ഇ പി ജയരാജന്‍ വിജയിച്ചു. നാല്‍പ്പത്തിമൂവായിരത്തിലേറെ വോട്ടുകള്‍ക്കാണ് സിറ്റിങ്ങ് സീറ്റ് ജയരാജന്‍ നിലനിര്‍ത്തിയത്.

തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബി ജെ പി അവസാന ഘട്ടത്തില്‍ പിന്നിലോട്ട് പോകുന്ന കാഴ്ചയാണ് കാസര്‍കോട് മണ്ഡലത്തില്‍ കണ്ടത്. എണ്ണായിരം വോട്ടുകള്‍ക്കാണ് എന്‍ എ നെല്ലിക്കുന്ന് കാസകോട് ജയിച്ചു കയറിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :