കൂടുതല്‍ ആളെങ്കില്‍ പ്രകടനങ്ങള്‍ തടയാം: ഹൈക്കോടതി

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 22 ജൂണ്‍ 2010 (18:03 IST)
കൊച്ചി നഗരത്തില്‍ നടത്തപ്പെടുന്ന പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കുമെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും നഗരത്തില്‍ നടത്തുന്ന പ്രകടനങ്ങളും പൊതുയോഗങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

കൊച്ചി നഗരത്തില്‍ പൊതു പരിപാടികള്‍ നടത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ്‌ ഡിവിഷന്‍ ബെഞ്ചിന്‍റെ ഈ നിരീക്ഷണം.

പ്രകടനങ്ങളിലും മറ്റും പങ്കെടുക്കുന്നവരുടെ എണ്ണം സംഘടനകള്‍ നേരത്തേ തന്നെ പൊലീസിനെ അറിയിക്കണം. അനുവദിച്ചതിലും കൂടുതലുള്ളവരെ നഗരത്തില്‍ കടക്കും മുന്‍പ്‌ പൊലീസ്‌ തടയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പരിപാടി നടത്താന്‍ സിറ്റി പൊലീസ്‌ കമ്മീഷണറുടെ അനുമതി നിര്‍ബന്ധമാണെന്നും കോടതി നിര്‍ദ്ദേശിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :