കൂടംകുളം: പാര്‍ട്ടി വിലക്കില്ലെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കൂടംകുളം ആണവ വിരുദ്ധ സമരത്തില്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍ കൂടംകുളത്തേക്ക്‌ എന്ന്‌ പോകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തമ്മിലടിയും മന്ത്രിസ്ഥാനത്തിന്‌ വേണ്ടിയുള്ള ഗുസ്തിയുമാണ്‌ യു ഡി എഫില്‍ നടക്കുന്നത്‌. ഇപ്പോഴത്തെ സ്ഥിതിയില്‍ യു ഡി എഫ്‌ സര്‍ക്കാര്‍ എത്ര നാള്‍ തുടരുമെന്ന കാര്യം സംശയമാണ്‌. ഭരണക്കാരുടെ തമ്മിലടി കൂടുതല്‍ക്കാലം ജനങ്ങള്‍ കണ്ടു കൊണ്ടിരിക്കുമെന്ന്‌ കരുതാനാവില്ലെന്നും വി എസ്‌ പറഞ്ഞു.


മുസ്ലീംലീഗിന്‌ അഞ്ചാമത്‌ മന്ത്രിയെ കൂടി നല്‍കിയതിലൂടെ കേരളത്തിലെ മതേതര സങ്കല്‍പത്തെ യു ഡി എഫ്‌ ഇല്ലാതാക്കിയെന്നും വി എസ്‌ അഭിപ്രായപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :