കൂടംകുളം: 500 മെഗാവാട്ട് കേരളത്തിന് അവകാശപ്പെട്ടതെന്ന് ആര്യാടന്‍

കൊച്ചി| WEBDUNIA|
PRO
PRO
കൂടംകുളം ആണവനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ 500 മെഗാവാട്ട്‌ വൈദ്യുതി കേരളത്തിന് അവകാശപ്പെട്ടതാണെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. നെടുമ്പാശേരിയില്‍ 110 സബ്സ്റ്റേഷന്‍ വൈദ്യുതിലൈന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടംകുളത്തെ വൈദ്യുതി മുഴുവന്‍ തമിഴ്‌നാടിന്‌ വേണമെന്ന വാദം അംഗീകരിക്കാനാകില്ല. ഗാഡ്ഗില്‍ ഫോര്‍മുലയ്ക്ക്‌ എതിരാണ്‌ തമിഴ്‌നാടിന്റെ വാദമെന്നും ഇക്കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.

കൂടംകുളം വൈദ്യുതനിലയത്തില്‍ നിന്ന് 500 മെഗാവാട്ട് വൈദ്യുതി വേണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഴുവന്‍ വൈദ്യുതിയും വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :